കമ്മാര സംഭവത്തിലെ ഗാനം പുറത്തിറങ്ങി

കൊച്ചി: ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനുമാണ്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. ദിലീപ് മൂന്ന് വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നമിത പ്രമോദ്, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here