താടിയെല്ല് തകര്‍ത്ത് ‘കംഗാരു’വിന്റെ ആക്രമണം

പെര്‍ത്ത്: കംഗാരുവിന്റെ ആക്രമണത്തില്‍ പത്തൊമ്പതുകാരന്റെ താടിയെല്ല് തകര്‍ന്നു. കാറില്‍ സഹോദരനൊപ്പം വേട്ടയ്ക്കിറങ്ങിയ ജോഷ്വാ ഹെയ്ഡനാണ് കംഗാരുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഓസ്‌ട്രേലിയയിലാണ് സംഭവം. കംഗാരുക്കളുടെ കൂട്ടത്തെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തി. എന്നാല്‍ പെട്ടെന്നായിരുന്നു ആക്രമണം. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് കംഗാരുവിന്റെ ആക്രമണത്തില്‍ തകര്‍ന്നു.

പെട്ടെന്നുള്ള ആക്രമണമായതിനാല്‍ വാഹനം വെട്ടിച്ച് മാറ്റാന്‍ പോലും ഇവര്‍ക്ക് സാധിച്ചില്ല. ജോഷ്വായുടെ തല കാറിന്റെ വാതിലില്‍ ചെന്നിടിച്ചു. ഇയാളുടെ താടിയെല്ലിനും കണ്ണിനും ഗുരുതര പരിക്കേറ്റു.

പെട്ടെന്നുള്ള ആക്രമണത്തില്‍ നടുങ്ങിയെങ്കിലും പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് സഹോദരന്‍ ഇയാളെ പെര്‍ത്തിലുള്ള ആശുപത്രിയില്‍ എത്തിച്ചത് മൂലമാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

ജോഷ്വയുടെ മുഖം നീര് വന്ന് വീര്‍ത്ത നിലയിലായത് കൊണ്ട് ശസ്ത്രക്രിയ നടത്താന്‍ പത്ത് ദിവസം കാത്തിരിക്കണം. മിക്കപ്പോഴും ഇവര്‍ കംഗാരുക്കളെ വേട്ടയാടി പിടിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ഇതാദ്യമായാണെന്നാണ് റിപ്പോര്‍ട്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here