നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ മകന്‍ തുഷാറിനെ കഴുത്തറുത്ത് കൊന്നത്.

ശേഷം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മീന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തുഷാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് മീന കടുംകൈ ചെയ്തത്. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മീന.

ചന്ദന്റെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലായ മീന മകനെയും കൊന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. ചന്ദന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കന്നഡ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ചന്ദന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. നാഷണല്‍ ഹൈവേ 4ല്‍ ഉണ്ടായ അപകടത്തിലാണ് ചന്ദന്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here