കടുവയ്ക്ക് പാല്‍ കൊടുത്ത് കണ്ണന്താനം

ബാങ്കോക്ക് : മടിയിയിലിരുത്തി കടുവക്കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചിത്രം വൈറല്‍. ഭാര്യയ്‌ക്കൊപ്പം തായ്‌ലന്‍ഡിലെ ശ്രീരച കടുവ പാര്‍ക്ക് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ബാങ്കോക്കില്‍ കടുവകള്‍ക്കൊപ്പം, എന്തൊരു റിലാക്‌സേഷന്‍ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പുറത്തുവിട്ടത്. ആസിയാന്‍ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കണ്ണന്താനവും ഭാര്യ ഷീലയും തായ്‌ലന്‍ഡിലെത്തിയത്.

കടുവകക്കുഞ്ഞിനെ മടിയില്‍വെച്ച് പാല്‍ കൊടുക്കാനുള്ള അവസരമാണ് ശ്രീരച മൃഗശാലയുടെ സവിശേഷത. ആക്രമണകാരികളല്ലാത്ത കടുവകളെ ഓമനിക്കാനുള്ള അവസമരമാണ് ഇവിടെ ലഭ്യമാക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കടുവക്കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാം. അവ അടങ്ങിയൊതുങ്ങിയിരിക്കും. 200 കടുവകളും നിരവധി മുതലകളും കംഗാരുവും പക്ഷി വിഭാഗങ്ങളുമെല്ലാം ഇവിടെയുണ്ട്.

With tigers in Bangkok- what a relaxation !

Alphons Kannanthanamさんの投稿 2018年1月28日(日)

ശ്രീരച മൃഗശാല – കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here