കരീനയുടെ ടീഷര്‍ട്ടിന്റെ വില കേട്ടാല്‍ ഞെട്ടും

മുംബൈ: ബോളിവുഡ് താരം കരീന കപൂറിന്റെ ടീഷര്‍ട്ടിന്റെ വിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതിനും മാത്രം ചര്‍ച്ച ചെയ്യാന്‍ ഇതൊരു ലളിതമായ ടീഷര്‍ട്ട് അല്ലേയെന്ന് ചിന്തിക്കുന്നവരോട്, കാണാന്‍ മാത്രമാണ് സിംപിള്‍ ലുക്ക്. വില കേട്ടാല്‍ ഞെട്ടും.

നാല്‍പത്തി ആറായിരം രൂപയ്ക്കടുത്താണ് കരീന അണിഞ്ഞിരിക്കുന്ന ഈ ടീ ഷര്‍ട്ടിന്റെ വില. വളരെ ലളിതമായ ടീഷര്‍ട്ടും കറുത്ത യോഗ പാന്റ്‌സും ഗോള്‍ഡന്‍ നിറത്തിലുള്ള ഏവിയേറ്റേഴ്‌സുമണിഞ്ഞ് താരം ജിമ്മിലെത്തിയ ഫോട്ടോയാണ് വൈറലായത്.

ഗുച്ചിയുടെ എസി/ഡിസി പ്രിന്റ് ടൈഡൈ ടീ ഷര്‍ട്ട് ആണ് കരീന അണിഞ്ഞിരിക്കുന്നതെന്ന് പാപ്പരാസികള്‍ കണ്ടുപിടിക്കുകയായിരുന്നു. കഥാപാത്രത്തിന് അനുയോജ്യമായ ഗെറ്റപ്പിനായി എന്ത് കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത നടിയാണ് കരീന.

വിവാഹത്തോടെ അഭിനയത്തില്‍നിന്നും വിട്ടുനിന്ന കരീന കപൂര്‍ മടങ്ങിവരവിനുളള തയ്യാറെടുപ്പിലാണ്. കരീനയുടെ പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണ്.

ഓരോ ദിവസവും മണിക്കൂറുകളോളം ആണ് കരീന ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത്. പ്രസവ ശേഷം പ്ലസ് സൈസിലെത്തിയ കരീനയെ വീണ്ടും സീറോ സൈസിലേക്ക് എത്തിച്ചത് ഈ ഫിറ്റ്‌നസാണ്. ശശാങ്ക ഘോഷിന്റെ വീരെ ദി വെഡിങ് ആണ് കരീനയുടെ പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here