എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ദു നിയാംഗൗഡ വാഹനാപകടത്തില്‍ മരിച്ചു. 70 വയസ്സായിരുന്നു. ജമഖണ്ഡിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.

എംഎല്‍എയുടെ വാഹനം തുളസിഗിരിയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. ലോറിയുമായുള്ള കൂട്ടിയിടിയൊഴിവാക്കാന്‍ വെട്ടിത്തിരിഞ്ഞപ്പോള്‍ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഈ സമയം വാഹനത്തില്‍ എംല്‍എയടക്കം അഞ്ചുപേരുണ്ടായിരുന്നു. മുന്‍സീറ്റിലായിരുന്നു ന്യാംഗഡ്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ബാഗല്‍കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ന്യാംഗൗഡ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here