കര്‍ണാടകയില്‍ റെക്കോര്‍ഡ് പോളിങ്

ബംഗളൂരു : കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് 106 മുതല്‍ 118 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്‍ഡ്യാ ടുഡെ – ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 79 മുതല്‍ 92 സീറ്റുവരെ നേടും. 22 മുതല്‍ 30 സീറ്റുവരെയാണ് ജെഡിഎസിന് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ ഒന്നുമുതല്‍ 4 സീറ്റുവരെ നേടാം.

ടൈംസ് നൗ വിഎംആര്‍ സര്‍വേയും കോണ്‍ഗ്രസ് വലിയ കക്ഷിയാകുമെന്ന് വ്യക്തമാക്കുന്നു. 90 മുതല്‍ 103 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 80 മുതല്‍ 93 സീറ്റുകളാണ് കണക്കാക്കുന്നത്. ജെഡിഎസ് 35 സീററുവരെയും മറ്റുള്ളവര്‍ 6 മണ്ഡലങ്ങളും നേടാം.

 

കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ വരാമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. ബിജെപി 97 മുതല്‍ 109 സീറ്റുവരെ നേടാം. കോണ്‍ഗ്രസിന് 87 മുതല്‍ 99 സീറ്റുകളും ജെഡിഎസിന് 21-30 സീറ്റും പ്രവചിക്കുന്നു.

ന്യൂസ് എക്‌സ്-സിഎന്‍എക്‌സ് എക്‌സിറ്റ് പോളും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. ബിജെപി-102-110, കോണ്‍ഗ്രസ് 72-78, ജെഡിഎസ് 35-39 എന്നിങ്ങനെ എംഎല്‍എമാരെ വിജയിപ്പിക്കുമെന്നാണ് ഈ സഖ്യം വിലയിരുത്തുന്നത്.

എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ബിജെപിക്ക് 100 സീറ്റ് പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് 86 ഉം ജെഡിഎസിന് 33 ഉം കണക്കാക്കുന്നു. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടകയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ്ങാണ് ഇത്തവണയുണ്ടായത്. ആറുമണിവരെ 73 ശതമാനം പോളിങ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here