സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്. ജനങ്ങള്‍ സിദ്ധരാമയ്യയെ വെറുത്തു കഴിഞ്ഞെന്നും അതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും ദേവഗൗഡ പറഞ്ഞു. ‘സിദ്ധരാമയ്യയുടെ മനോഭാവമാണ് അദ്ദേഹത്തിന്റെ തോല്‍വിക്ക് കാരണം. എല്ലാവരേയും ആക്രമിച്ചുകൊണ്ടുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റെ. യാതൊരു നിയന്ത്രണവുമില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം’- ദേവഗൗഡ പറയുന്നു. ബ​ദാ​മി​യി​ൽ സി​ദ്ധ​രാ​മ​യ്യ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. അതേസമയം, ബി​ജെ​പിക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡ്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ 113 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് 68 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ ജെ​ഡി​എ​സ് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here