ഈ ചിത്രത്തിന് പുറകിലെ സത്യാവസ്ഥയെന്ത്

നാഗര്‍ഹോല :പുക വലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കര്‍ണ്ണാടകയിലെ നാഗര്‍ഹോലെ നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് ഒരു പിടിയാന പുക വലിച്ച് കേറ്റുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ പുക വലിച്ച് കേറ്റുന്നതല്ലെന്നും കാട്ടില്‍ പടര്‍ന്ന് പിടിച്ച ചെറിയ തീപിടുത്തത്തിനൊടുവില്‍ അവശേഷിച്ച ചാരമാണ് ഇവ ഭക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും വെല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.

‘പുക വലിക്കുന്ന ആന’ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ അധികൃതര്‍ തന്നെ വീഡിയോ അടക്കം വിശദീകരണവുമായി രംഗത്തെത്തിയത്. പാര്‍ക്കിലെ 30-35 വയസ്സ് പ്രായമുള്ള ഒരു പിടിയാനയാണ് ദൃശ്യങ്ങളില്‍.

ചാരത്തില്‍ നിന്നും കുറച്ച് വായിലേക്ക് എടുത്തതിന് ശേഷം ബാക്കി ഭാഗം പുറത്തേക്ക് ഊതുന്നതാണ് പുക വലിക്കുന്നത് പോലെ ചിത്രീകരിക്കപ്പെട്ടതെന്നും അധികൃതര്‍ പറയുന്നു. ചാരത്തിന് യാതോരു വിധ ഔഷധ ഗുണങ്ങളില്ലെങ്കിലും വന്യ മൃഗങ്ങള്‍ പലപ്പോഴും ഇവ കഴിക്കാറുണ്ട്, ഉദര ശുദ്ധീകരണത്തിന് ഇവ നല്ലതാണെന്ന് മൃഗങ്ങള്‍ കരുതുന്നതായും മൃഗ ഡോക്ടര്‍മാര്‍ പറയുന്നു.

The Smoking Elephant

The Smoking Elephant! This unusual behaviour of an elephant was captured on video from Nagarahole National Park and has us perplexed. Our colleague, Mr Vinay Kumar, was travelling with our field staff in a partially burnt patch of the moist deciduous forests when this elephant appeared in their view. The video he captured has had experts trying to decipher the unique behaviour. The elephant would draw up a trunk full of ash close to her mouth and blow it out in a puff of smoke!Dr Varun Goswami, WCS India scientist and elephant biologist, concludes that likely, the elephant was trying to ingest wood charcoal. She appeared to be picking up something from the burnt forest floor, blowing away the ash that came along with it in her trunk, and consuming the rest. Charcoal has well recognised toxin-binding properties, and although it may not have much nutritional content, wild animals may be attracted to it for this medicinal value. Charcoal can also serve as a laxative, thereby doubling its utility for animals that consume it after forest fires, lightning strikes, or controlled burns of this type.WCS Newsroom | Wildlife Conservation Society

Wildlife Conservation Society-Indiaさんの投稿 2018年3月20日(火)

LEAVE A REPLY

Please enter your comment!
Please enter your name here