സല്‍മാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന

മുംബൈ :സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെങ്കിലും വിധി പ്രതികൂലമായി. മുംബൈയിലെ പ്രസിദ്ധമായ സിദ്ധി വിനായക ക്ഷേത്രത്തിലാണ് ബുധനാഴ്ച വൈകുന്നേരം താരം ദര്‍ശനം നടത്തിയത്.

സല്‍മാന്റെ  സഹോദരി  അര്‍പ്പിതയോടും  സഹോദരി  പുത്രന്‍ അഹിലിനോടുമൊപ്പമായിരുന്നു കത്രീനയുടെ ക്ഷേത്ര സന്ദര്‍ശനം. ഏറെ നാളുകളായി പ്രണയിത്തിലായിരുന്ന സല്‍മാനും കത്രീനയും അടുത്തിടെയായിരുന്നു വേര്‍പിരിഞ്ഞത്. ഇവരുടെ പ്രണയം വേര്‍പിരിഞ്ഞത് ബോളിവുഡില്‍ ചൂടുള്ള വാര്‍ത്തകള്‍ക്കും ഇട നല്‍കിയിരുന്നു.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ‘ടൈഗര്‍ സിന്ദാ ഹേ’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്. പരസ്പരം പിരിഞ്ഞ് നില്‍ക്കുകയാണെങ്കിലും മനസ്സുകള്‍ തമ്മില്‍ സല്‍മാനും കത്രീനയും തമ്മില്‍ വളരെ അടുപ്പത്തിലാണെന്ന് സൂചനകള്‍ നല്‍കുന്നതായിരുന്നു നടിയുടെ ക്ഷേത്ര സന്ദര്‍ശനം. 20 മിനുട്ടോളം ക്ഷേത്രത്തില്‍ ചിലവഴിച്ച നടി പ്രത്യേക പൂജ ചടങ്ങുകളിലും പങ്ക് കൊണ്ടു.

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ജോധ്പൂര്‍ കോടതി വ്യാഴാഴ്ചയാണ് സല്‍മാനെ കുറ്റക്കാരനായി വിധിച്ചത്. കേസില്‍ 5 വര്‍ഷത്തെ തടവും കോടതി സല്‍മാന് വിധിച്ചിരുന്നു. 1998 ഒക്ടോബര്‍ രണ്ടാം തീയ്യതി ഒരു സിനിമയുടെ ഷൂട്ടിംഗിനിടയിലെ ഇടവേളയില്‍ സല്‍മാന്‍ കാട്ടില്‍ വെച്ച് രണ്ട് കൃഷ്ണ മൃഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here