കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ് കത്രീന കൈഫിന്റെ മെഴുക് പ്രതിമ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രദര്‍ശിപ്പിച്ച് പൊല്ലാപ്പിലായത്.

ലോകമെമ്പാടുമുള്ള പ്രശസ്തരായ നിരവധി വ്യക്തികളുടെ മെഴുക് പ്രതിമകള്‍ നിര്‍മ്മിച്ച് പ്രസിദ്ധി നേടിയ സ്ഥാപനമാണ് മാഡെം തുസാഡ്‌സ്. ഹിന്ദി സിനിമയിലെ കുലപതിയായ അമിതാഭ് ബച്ചന്‍ തൊട്ട് ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് തുടങ്ങി നിരവധി പ്രതിഭകളുടെ മെഴുക് പ്രതിമകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

ഈ ശ്രേണിയിലേക്കാണ് കത്രീന കൈഫിന്റെ രൂപത്തിലുള്ള മെഴുക് പ്രതിമയും സ്ഥാനം പിടിക്കാനിരുന്നത്. എന്നാല്‍ നിറയെ അഭിനന്ദനങ്ങള്‍ പ്രതീക്ഷിച്ച് ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ ഇപ്പോള്‍ കത്രീന ആരാധകര്‍ ട്രോള്‍ മഴ പെയ്യിക്കുകയാണ്. മെഴുക് പ്രതിമയുടെ മുഖഛായ കത്രീനയുടേത് അല്ലെന്നാണ് ആരാധകരുടെ വാദം. ഇത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ എല്ലി അവ്‌റാമിനെ പോലെ തോന്നിക്കുന്നതായാണ് ആരാധകരുടെ പക്ഷം.

ഏതായാലും പ്രതിമയെ കുറിച്ച് കത്രീന ഇതുവരെ പരസ്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

https://twitter.com/m_hiral/status/986086479121256454

LEAVE A REPLY

Please enter your comment!
Please enter your name here