ബ്ലാസ്റ്റേഴ്‌സ്-എടികെ മത്സരം സമനിലയില്‍

കൊല്‍ക്കത്ത : ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ പോരാട്ടം സമനിലയില്‍ കാലാശിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 2 ഗോള്‍ വീതം നേടുകയായിരുന്നു. ഗുയോണ്‍ ബാല്‍വിന്‍സണ്‍, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

കൊല്‍ക്കത്തയ്ക്കായി റായാന്‍ ടെയ്‌ലര്‍, ടോം തോര്‍പ്പെ എന്നിവര്‍ ഗോള്‍ ഉതിര്‍ത്തു. മൂന്ന് പോയിന്റുകളോടെ പട്ടികയില്‍ നാലാമതെത്താമെന്ന ബ്ലാസ്റ്റേഴ്‌സ് മോഹമാണ് സമനിലയോടെ അസ്ഥാനത്തായത്.

36 ാം മിനിട്ടില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. മലയാളി താരം കെ പ്രശാന്തിന്റെ ഷോട്ട്, ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു ബാല്‍വിന്‍സണ്‍.

എന്നാല്‍ 38 ാം മിനിട്ടില്‍ തന്നെ റയാന്‍ ടെയ്‌ലറിലൂടെ എടികെ മറുപടി നല്‍കി. തുടര്‍ന്ന് 55 ാം മിനിട്ടില്‍ ബെര്‍ബറ്റോവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡെടുത്തു. ജാക്കീ ചന്ദ് സിങ്ങില്‍ നിന്നുളള ഫൗള്‍ കിക്ക് ലാകിക് പെസിച്ചിലേക്കും തുടര്‍ന്ന് ബെര്‍ബയുടെ കാലിലേക്കും.

ബെര്‍ബ കൃത്യമായി വലയിലേക്ക് ഷോട്ടുതിര്‍ത്തു. പക്ഷേ 74 ാം മിനിട്ടില്‍ തിരിച്ചടിച്ച് എടികെ, ബ്ലാസ്‌റ്റേഴ്‌സ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. കറേജ് പെക്കൂസണ്‍ ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയുമായി.

https://twitter.com/IndSuperLeague/status/961628864098091008

 

LEAVE A REPLY

Please enter your comment!
Please enter your name here