മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി മലയാളി ഉമ്മ

മലപ്പുറം :സൗദിയിലെ റിയാദില്‍ വെച്ച് കൊല്ലപ്പെട്ട മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി മലയാളി കുടുംബം. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ സ്വദേശി മൂഹമ്മദ് ആഷിഫിന്റെ കുടുംബമാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി ത്യാഗത്തിന്റെ മാതൃകയായത്.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയിലെ അല്‍ അസയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യവെയാണ് മുഹമ്മദ് ആഷിഫ് കൊല്ലപ്പെടുന്നത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശുകാരന്‍ മുഹ്‌റം അലി ഷഫിയുല്ലയായിരുന്നു കൊലയാളി. ഇരയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാമെന്ന് വിചാരണ വേളയില്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

അല്‍ അസയിലെ കെഎംസിസിയുടെ പ്രവര്‍ത്തകരാണ് രണ്ട് കുടുംബങ്ങളുമായി സംസാരിച്ച് പ്രതിക്ക് മാപ്പ് കൊടുക്കാനുള്ള ധാരണയിലെത്തിച്ചത്. ഒരു രൂപ പോലും വാങ്ങാതെയാണ് മൂഹമ്മദ് ആഷിഫിന്റെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കിയത്. മുഹമ്മദ് ആഷിഫിന്റെ ഉമ്മ ആയിഷാ ബിവിയാണ് മാപ്പ് നല്‍കി കൊണ്ടുള്ള കത്തില്‍ ഒപ്പു വെച്ചത്. പാണക്കാട് സയ്യീദ് അലി ശിഹാബ് തങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here