സൂര്യയും ഇഷാനും ഒന്നായി

തിരുവനന്തപുരം: സംസ്ഥാനത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്.

നൂറുകണക്കിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ഇരുവരുടേയും ആറുവര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യയ്ക്ക് സ്ത്രീ എന്ന വ്യക്തിത്വവും ഇഷാന് പുരുഷനെന്ന വ്യക്തിത്വവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍ തന്നെ നിയമ വിധേയമായി വിവാഹം നടത്താന്‍ ഇരുവര്‍ക്കും തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. ഇരു കുടുംബങ്ങളുടെയും സഹകരണത്തോടെയാണ് വിവാഹം. ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ ഒന്നും വിവാഹത്തിനുണ്ടായില്ല.

കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.

സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്. പാറ്റൂര്‍ മടത്തുവിളാകത്ത് വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ.

വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയാണ് സൂര്യ. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ.

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.

A trans wedding!Transman Ishaan K Shaan and transwoman Surya Thiruvananthapuram got married today in a grand ceremony at Thiruvananthapuram which was attended by their well wishers and friends from the community.

Kochi Timesさんの投稿 2018年5月9日(水)

LEAVE A REPLY

Please enter your comment!
Please enter your name here