ലിനിയുടെ കുടുംബത്തോട് സര്‍ക്കാരിന്റെ അവഗണന 

കോഴിക്കോട് :ആശുപത്രിയില്‍ വെച്ച് രോഗിയെ പരിചരിക്കുന്നതിനിടെ നിപ്പാ വൈറസ് ബാധിച്ച് മരണപ്പെട്ട സ്റ്റാഫ് നഴ്‌സ് ലിനിയുടെ കുടുംബത്തിന് നേരെ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണന. മരണം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും ഫോണ്‍ പോലും ചെയ്തിലെന്ന്  ലിനിയുടെ ഭര്‍ത്താവ് സിജീഷ് പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള ആംബുലന്‍സുകള്‍ ആദ്യം ബോഡി കൊണ്ടു പോകാന്‍ തയ്യാറായില്ല. അവസാനം പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും ആംബുലന്‍സ് ലഭിച്ചതെന്നും സജീഷ് പറയുന്നു. നമ്മുടെ തന്നെ ആളുകള്‍ ഗ്ലാസൊക്കെ ഇട്ട് ബോഡി വൈദ്യുതി ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. സജീഷ് പറയുന്നു.

വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സജീഷിന്റെ ഈ തുറന്നു പറച്ചില്‍. ജോലിയോട് വളരെ ആത്മാര്‍ത്ഥയുള്ള ആളായിരുന്നു ലിനിയെന്നും അതു കൊണ്ടാണ് വയ്യാത്ത അവസ്ഥയിലും ജോലിക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ മുമ്പിലെത്തിയ രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പാ വൈറസ് ബാധയേറ്റത്.

പേരാമ്പ്രയില്‍ മരണപ്പെട്ട മൂന്ന് പേരില്‍ ഒരാളായ മുഹമ്മദ് സാബിത്തില്‍ നിന്നാണ് ലിനിക്ക് വൈറസ് ബാധ പകര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാബിത്തിനെ പരിചരിച്ചത് ലിനി ആയിരുന്നു. സമര്‍പ്പിത മനോഭാവത്തോടെ രോഗിയെ പരിചരിക്കവേ ലിനി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഒരു മഹമാരി തന്റെ ശരീരത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണെന്ന്. ഒടുവില്‍ വിധി നിപ്പാ വൈറസിന്റെ രൂപത്തില്‍ ഈ മാലഖയുടെ ജീവന്‍ കവരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here