ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ‘ആളൊരുക്കം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തു. പാര്‍വതിയാണ് മികച്ച നടി, ചിത്രം ‘ടേക്ക് ഓഫ്’, രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘ഒറ്റമുറി വെളിച്ചം’ മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഈ മ യൗ’ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി.

മറ്റ് അവാര്‍ഡുകള്‍
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍
മികച്ച സ്വഭാവ നടി : മോളി വത്സന്‍
മികച്ച രണ്ടാമത്തെ കഥാചിത്രം : ഏദന്‍
മികച്ച കഥാകൃത്ത് : എം എ നിഷാദ്
മികച്ച തിരക്കഥാകൃത്ത് : സജീവ് പാഴൂര്‍ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : എം കെ അര്‍ജുനന്‍
മികച്ച ഗായകന്‍ : ഷഹബാസ് അമന്‍
മികച്ച ഗായിക : സിതാര കൃഷ്ണകുമാര്‍
മികച്ച ബാലതാരങ്ങള്‍ : മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
മികച്ച നവാഗത സംവിധായകന്‍ : മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം : രക്ഷാധികാരി ബൈജു (ഒപ്പ്)

ടി വി ചന്ദ്രന്‍ അദ്ധ്യക്ഷനായ അവാര്‍ഡ് ജൂറിയില്‍ സംവിധായകരായ ഡോ ബിജു, മനോജ് കാന, സൗണ്ട് എഞ്ചിനിയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, നടി ജലജ, എഴുത്തുകാരന്‍ രാജീവ് കുമാര്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here