കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു

കോട്ടയം: കെവിന്റെ ഭാര്യയായി തന്നെ തുടര്‍ന്ന് ജീവിക്കുമെന്ന് നീനു. ‘നിയമപരമായിട്ടല്ലെങ്കിലും ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്. ഞാന്‍ കെവിന്‍ ചേട്ടന്റെ വീട്ടില്‍ തന്നെ നില്‍ക്കും. അച്ഛനെയും അമ്മയേയും സഹോദരിയേയും ഞാന്‍ നോക്കും’ – നീനു മാധ്യമങ്ങളോട് പറഞ്ഞു. ജാതിയല്ല സാമ്പത്തിക അന്തരമാണ് കെവിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ഭാര്യ നീനു പറയുന്നു.

സാമ്പത്തികസ്ഥിതിയില്‍ താഴ്ന്ന് നിന്ന കെവിനുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുവായ നിയാസ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെയും കണ്ണില്‍പ്പെട്ട കൊല്ലുമെന്ന് കെവിനോട് പറഞ്ഞിട്ടുള്ളതായും നീനു വ്യക്തമാക്കി.

കെവിന്റെ സാമ്പത്തികം മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നു. അവരറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. പ്രണയം വീട്ടില്‍ അറിയിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിപോന്നത്. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാല്‍ പോകില്ലന്നെും നീനു പറയുന്നു.

അതേസമയം ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണ് തീരുമാനം, ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കെവിന്റെ പിതാവ് രാജന്‍ പറഞ്ഞു. പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here