കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാല് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചു. അതേസമയം കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ധനവിനിയോഗം നീതിയുക്തമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അതിവേഗമെന്നും നിര്‍മ്മാണ മേഖല വളര്‍ച്ചയിലാണെന്നും ഭാരിദ്ര നിര്‍മ്മാജനമാണ് മുഖ്യലക്ഷ്യമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ബാങ്കുകളെ ശാക്തീകരിക്കുവാന്‍ കഴിഞ്ഞത് മികച്ച നേട്ടം. അഴിമതിയിലും നയമില്ലായ്മയിലും ഉലഞ്ഞ ഇന്ത്യ ഇന്നില്ല. നാല് വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനം പുതിയ ഇന്ത്യയാണ് ഇത്. ഇടനിലക്കാര്‍ ലാഭം നേടുന്നത് ഒഴിവാക്കും. കൃഷിക്ക് ഉയര്‍ന്ന വിലയും വരുമാനവും ലഭിക്കും.

പച്ചക്കറികള്‍ ശേഖരിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍, കയറ്റുമതി ഇരട്ടിയാക്കാന്‍ നൂതന പദ്ധതികള്‍, 42 മെഗാ ഫുഡ് പാര്‍ക്കുകള്‍ പുതുതായി, കാര്‍ഷിക മേഖലയില്‍ സോളാര്‍ വൈദ്യുതി. മത്സ്യ ക്ഷീര മേഖലയ്ക്ക് 10000 കോടി.

സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി ഡിജിറ്റല്‍ ബോര്‍ഡുകള്‍ ആക്കും. മത്സ്യ തൊഴിലാളിക്ക് ക്രെഡിറ്റ് കാര്‍ഡ്. എട്ട് ലക്ഷം ദരിദ്ര വനിതകള്‍ക്ക് സൗജന്യ ഗ്യാസ്, തിരഞ്ഞെടുക്കപ്പെടുന്ന 1000 എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി പഠനത്തിന് സൗകര്യം.

ഭക്ഷ്യോല്‍പ്പാദനം 150 മടങ്ങ് വര്‍ദ്ധിപ്പിക്കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മ്മിക്കും. നാല് ലക്ഷം വീടുകളില്‍ സൗജന്യ വൈദ്യുതി, ദരിദ്രരായ 8 കോടി പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍. 51 ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നും ബജറ്റ് അവതരണത്തിനിടയില്‍ അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.

10 കോടി ദരിദ്ര കുടുംബങ്ങളെ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ക്ഷയരോഗ നിവാരണത്തിന് 600 കോടി പ്രഖ്യാപിച്ചു. ക്ഷയരോഗ ബാധിതര്‍ക്ക് മാസം 500 രൂപ ധനസഹായം, ക്ലീന്‍ ഗംഗ പദ്ധതിയുടെ ഭാഗമായി 182 പദ്ധതികള്‍ക്ക് അംഗീകാരം.

എസ് സി വിഭാഗത്തിനായി 56620 കോടി രൂപ. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 32000 കോടി. 7000 കോടി വസ്ത്ര മേഖലയുടെ വികസനത്തിന്. സമഗ്ര വനിതാ ശിശുക്ഷേമ നയം നടപ്പാക്കും, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം. സാങ്കേതിക പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം. അധ്യാപക നിലവാരം മെച്ചപ്പെടുത്താനായി പുതിയ പദ്ധതികള്‍.

3 ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഇടയില്‍ ഒരു മെഡിക്കല്‍ കോളേജ്. മുദ്രാ പദ്ധതി വഴി കൂടുതല്‍ പണം അനുവദിക്കും. 50 ലക്ഷം യുവാക്കള്‍ക്ക് 2020 ന് മുന്‍പ് തൊഴില്‍. എല്ലാ ജില്ലാ ആശുപത്രികളും നവീകരിക്കും.

സുകന്യ സമൃതി അക്കൗണ്ട് വിജയം. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍. പെണ്‍കുട്ടികള്‍ക്കായി പ്രൈം മിനിസ്റ്റേര്‍സ് റിസര്‍ച്ച് ഫെലോഷിപ്പ്.

റെയില്‍വേയില്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം.

എല്ലാ സ്‌റ്റേഷനുകളിലും ലെവല്‍ ക്രോസുകളിലും സിസിടിവി സംവിധാനം. പ്രതിരോധം ശക്തമാക്കാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.

ബ്രോഡ്‌ഗേജിലേക്കുള്ള മാറ്റം അവസാനഘട്ടത്തിലേക്ക്.
12,000 വാഗണുകളും കോച്ചുകളും നിര്‍മ്മിച്ചു.
കോചുകളുടെ നിര്‍മ്മാണത്തിന് പുതിയ കേന്ദ്രം.

പൊതുമേഖല ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ ലയിപ്പിക്കും
സൈനികരുടെ സേവനത്തിനുള്ള ആദരം ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്തും.
സൈന്യത്തിന് 5.97 ലക്ഷം കോടി രൂപ
സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ രേഖ

ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്താകമാനം 56 വിമാനത്താവളങ്ങള്‍
പാവപ്പെട്ടവര്‍ക്കും വിമാന യാത്രയ്ക്ക് അവസരം ഒരുക്കും.
56 ചെറു വിമാനത്താവളങ്ങള്‍ പരസ്പരം ബന്ധിപ്പിക്കും
വിമാന സര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കും
വിമാനയാത്രക്കാരുടെ എണ്ണം 2020 ഓടെ 100 കോടിയാക്കി ഉയര്‍ത്തും

രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയാക്കി
ഉപരാഷ്ട്രപതിയുടെ ശമ്പളം നാല് ലക്ഷം രൂപയാക്കി.

2022 ഓടെ എല്ലാവര്‍ക്കും വീട്
വിവിധ പിഫ് നിയമങ്ങള്‍ ഏകീകരിക്കും
റിസര്‍വ് ബാങ്ക് നയങ്ങളില്‍ മാറ്റം വരുത്തും
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് മേഖലയില്‍ വികസനത്തിന് പദ്ധതികള്‍
ഗ്രാമീണ മേഖലയില്‍ 5 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍.
42 പുതിയ അഗ്രോ പാര്‍ക്കുകള്‍
മത്സ്യബന്ധന മൃഗസംരക്ഷണ മേഖലയ്ക്ക് 10000 കോടി
വ്യവസായ സൗഹൃദ സൈനിക നയം നടപ്പാക്കും
പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി
കാര്‍ഷികോത്പ്പന്ന കമ്പനികളെ നികുതിയില്‍ നിന്നും ഒഴിവാക്കി
വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും
കാര്‍ഷിക വിപണി വിപുലീകരണത്തിന് സഹായം
മുള അധിഷ്ഠിത മേഖലയ്ക്ക് 1290 കോടി
സുഗന്ധ വ്യഞ്ജന ഔഷധ കൃഷിക്ക് 200 കോടി
ഇ നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തും.

പത്ത് കോടി ദരിദ്ര കുടംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ.
24 പുതിയ മെഡിക്കല്‍ കോളേജുകള്‍
ജില്ലാ അശുപത്രികള്‍ വികസിപ്പിച്ച് മെഡിക്കല്‍ കോളേജുകളാക്കും
10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാതൃകാ കേന്ദ്രങ്ങളാക്കും
ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1200 കോടി

അദായ നികുതി പരിധിയില്‍ മാറ്റമില്ല
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here