സിറിയയില്‍ ഖല്‍സാ എയ്ഡ്

ദമാസ്‌കസ് :ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ സിറിയന്‍ യുദ്ധഭൂമിയിലേക്ക് ആശ്വാസ കിരണമായി ഖല്‍സാ എയ്ഡ് പ്രവര്‍ത്തകര്‍ എത്തി. വിമതന്‍മാരെ നേരിടാനായി കഴിഞ്ഞ 11 ദിവസത്തിലേറെയായി സിറിയന്‍ സൈന്യം കടുത്ത ഷെല്ലാക്രമണവും രാസായുധ പ്രയോഗവും നടത്തുന്ന കിഴക്കന്‍ ഗൗത്തയിലാണ് സിഖ് സന്നദ്ധ സംഘടനയായ ഖല്‍സാ എയ്ഡ് സേവന പ്രവര്‍ത്തനങ്ങളുമായി എത്തിയത്.

തലസ്ഥാനമായ ദമാസ്‌കസിന് അടുത്തുള്ള ഗൗത്തയിലാണ് വിമതര്‍ തമ്പടിച്ചിരിക്കുന്നത്. 500 ലധികം നിരപരാധികളായ പ്രദേശവാസികളാണ് 11 ദിവസത്തിനുള്ളില്‍ സൈന്യത്തിന്റെ ആക്രമത്തില്‍ ഈ മേഖലയില്‍ മരണമടഞ്ഞത്.

നിരവധി പിഞ്ചു കുഞ്ഞുങ്ങളാണ് രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരണത്തോട് മല്ലിടിക്കുന്നത്. മേഖലയില്‍ ഭക്ഷണവും പാര്‍പ്പിട സൗകര്യങ്ങളും, ആരോഗ്യ പരിരക്ഷയും ഖല്‍സാ എയ്ഡ് എത്തിച്ച് കൊടുക്കുന്നു.

കൂടാതെ ബോംബാക്രമണങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് സൗജന്യ പ്രാഥമിക ചികിത്സയും ഇവരുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്നു. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികളിലും ഇവര്‍ ഭക്ഷണ പൊതികളുമായി കാത്തുനില്‍ക്കുന്നു.

ഖല്‍സാ എയ്ഡ് നേതാവ് രവീന്ദര്‍ സിങ്ങാണ് മേഖലയില്‍ സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ox

LEAVE A REPLY

Please enter your comment!
Please enter your name here