മകന്‍ ഒപ്പിച്ച പണി കണ്ട് ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബേ സിറ്റി: മിഷിഗണിലെ ബേ സിറ്റിയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സുന്ദരിയായ യുവതിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൊട്ടരികെ നിന്ന് മകന്‍ മൂത്രമൊഴിക്കുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു.

കെവിന്‍ പ്രിസിറ്റുല തന്റെ കാമുകി അലീഷ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇരുവരുടെയും വിവാഹാഭ്യര്‍ത്ഥനയുടെ നിമിഷങ്ങള്‍ സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം അലീഷ്യക്കൊപ്പം നിന്ന മൂന്ന് വയസുകാരനായ മകന്‍ ഓവന്‍ പാന്റ് ഊരി മൂത്രമൊഴിച്ചു.

ഇതും വീഡിയോയില്‍ പതിഞ്ഞു. എന്നാല്‍ കാമുകീ കാമുകന്മാര്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഇരുവരും തിരിഞ്ഞുനോക്കിയത്. പിന്നീട് എല്ലാവരും ചിരിയോട് ചിരിയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here