കാമുകിക്ക് ബംഗ്ലാവ് വാങ്ങിക്കൊടുത്തു;കഴുത്തറുത്ത് കൊല്ലുന്നതിന്റെ തലേന്ന് 4 ലക്ഷത്തിന്റെ ഷോപ്പിങ്ങും

സൂറത്ത് : ബാര്‍ നര്‍ത്തകിയായ ജ്യോതി സുര്‍ജീത് സിംഗിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കാമുകന്‍ പ്രിതേഷ് പട്ടേല്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ജ്യോതിക്കായി താന്‍ ആകെ രണ്ട് കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് പ്രിതേഷ് പറയുന്നു.ഒരു പുതിയ ബംഗ്ലാവ് ജ്യോതിക്കായി വാങ്ങി നല്‍കി. കൂടാതെ കൊലപാതകത്തിന് തലേന്ന് 4 ലക്ഷം രൂപയുടെ ഷോപ്പിംഗും നടത്തിയതായും ഇയാള്‍ വെളിപ്പെടുത്തി. ഇത്രയൊക്കെ ചെയ്തിട്ടും മറ്റൊരാളുമായി ജ്യോതി അടുപ്പം വെച്ചുപുലര്‍ത്തിയതാണ് കൊലപാതകത്തിന് കാരണമായി ഇയാള്‍ വ്യക്തമാക്കിയത്.മുംബൈയില്‍ ചൊവ്വാഴ്ചയായിരുന്നു നടുക്കുന്ന നരഹത്യ നടന്നത്. ഗുജറാത്തിലെ കംരേജിന് അടുത്ത് ടിമ്പയിലായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയാണ് ജ്യോതി സുര്‍ജീത് സിംഗ് എന്ന നിഷ ജ്യോതി.സംഭവത്തില്‍ ജ്യോതിയുടെ കാമുകന്‍ പ്രിതേഷ് പട്ടേലിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ സന്ദര്‍ശിക്കാറുള്ള പ്രിതേഷ്, അവിടങ്ങളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിക്കുന്ന ജ്യോതിയുമായി അടുപ്പത്തിലായി.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡിസംബര്‍ അവസാന ആഴ്ച പ്രിതേഷിനെ കാണാനായി ജ്യോതി ടിമ്പയിലെത്തി. ഡിസംബര്‍ 27 ന് പ്രിതേഷിന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കാളിയാകാനാണ് യുവതി എത്തിയത്.തുടര്‍ന്ന് ഡിസംബര്‍ 28 ന് ഇരുവരും മുംബൈയിലേക്ക് പോയി. പുതുവര്‍ഷപ്പിറവി ആഘോഷിക്കാനായിരുന്നു യാത്ര. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇരുവരും ടിമ്പയിലേക്ക് മടങ്ങുകയും ചെയ്തു.തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ജ്യോതിയുമായി പ്രിതേഷ് തന്റെ ഫാമിലെത്തി. ഇവിടേക്ക് ജ്യോതിയുടെ ഡ്രൈവര്‍ സന്ദീപ് സിങ്ങും അയാളുടെ ഭാര്യയും വന്നിരുന്നു. എന്നാല്‍ ഫാമില്‍ വെച്ച് പ്രിതേഷ് ജ്യോതിയുമായി വഴക്കിടുകയും അരിവാള്‍ ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.തങ്ങളെയും ആക്രമിച്ചേക്കുമോയെന്ന ഭയത്താല്‍ സന്ദീപും ഭാര്യയും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രിതേഷും വൈകാതെ സ്ഥലം കാലിയാക്കി. തുടര്‍ന്ന് സന്ദീപും ഭാര്യയും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ കൊലപാതക കാരണം പ്രിതേഷ് വെളിപ്പെടുത്തി. താന്‍ രണ്ട് കോടി രൂപ ജ്യോതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പ്രിതേഷ് പറഞ്ഞു.ജ്യോതിയുമായുള്ള അടുപ്പം പ്രിതേഷിന്റെ ദാമ്പത്യബന്ധം തകര്‍ക്കുകയും ചെയ്തിരുന്നു. ജ്യോതിയുമായുള്ള അടുപ്പമാണ് പ്രിതേഷിന്റെ വിവാഹമോചനത്തില്‍ കലാശിച്ചത്. ഇതെല്ലാം സംബന്ധിച്ചുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍ …

 

LEAVE A REPLY

Please enter your comment!
Please enter your name here