ദിലീപിനെ കുടുക്കാന്‍ ശ്രമമെന്ന് മാര്‍ട്ടിന്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ കുടുക്കാന്‍ ഒരുക്കിയ കെണിയായിരുന്നെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടും പോകും വഴിയാണ് മാര്‍ട്ടിന്‍ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും, രമ്യ നമ്പീശനും, ലാലും ചേര്‍ന്ന്
ദിലീപിനെ കുടുക്കാന്‍ വേണ്ടി ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. പ്രതിഫലമായി മഞ്ജുവിന് ബോംബെയില്‍ ഒരു ഫ്‌ളാറ്റും ഒടിയന്‍ സിനിമയില്‍ വേഷവും ലഭിച്ചതായും മാര്‍ട്ടിന്‍ ആരോപിച്ചു.

താന്‍ അടക്കം ഒരു പാട് പേര്‍ ചതിയിലകപ്പെട്ടതായും തനിക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ മാര്‍ട്ടിന്‍ ആദ്യം നല്‍കിയിരുന്ന മൊഴി ദിലീപിന് എതിരായിരുന്നു. എന്നാല്‍ പിന്നീട് പള്‍സര്‍ സുനിയെ തനിക്ക് പേടിയാണെന്നും അതുകൊണ്ട് രഹസ്യ മൊഴി നല്‍കാന്‍ അവസരം നല്‍കണമെന്നും മാര്‍ട്ടിന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഈ രഹസ്യ മൊഴിയില്‍ ദിലീപിന് അനുകൂലമായിട്ടായിരുന്നു മാര്‍ട്ടിന്റെ മൊഴി. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്. കേസില്‍ ദിലീപടക്കം 12 പ്രതികളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here