പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കൊച്ചി : മയക്കുമരുന്ന് നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലുള്‍പ്പെടെ വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇതോടെ പിതാവിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here