വെനസ്വലക്കാരി മെര്‍ലിന്‍ അര്‍ജുന്റെ ജീവിതസഖി

പളളുരുത്തി : കൊച്ചിക്കാരന്‍ അര്‍ജുന്റെ ജീവിത സഖിയായി വെനസ്വലക്കാരി മെര്‍ലിന്‍. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രമുറ്റത്ത് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.

ഫെയ്‌സ്ബുക്കിലൂടെയാണ് മെര്‍ലിന്‍ അര്‍ജുന്റെ ജീവതത്തിലേക്ക് കടന്നുവന്നത്. ദുബായില്‍ ജോലി ചെയ്യവെ അര്‍ജുന്‍ മെര്‍ലിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു.

ആറുവര്‍ഷം മുന്‍പായിരുന്നു അത്. വെനസ്വലയില്‍ റൂംബേറാ നെറ്റ്‌വര്‍ക്ക് റേഡിയോയില്‍ റിപ്പോര്‍ട്ടറായിരുന്നു മെര്‍ലിന്‍. സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോള്‍ ഒരു മാസം മുന്‍പ് അര്‍ജുനെ കാണാന്‍ മെര്‍ലിന്‍ കൊച്ചിയിലെത്തി.

ഒരു ബന്ധുവിനൊപ്പമാണ് യുവസുന്ദരിയെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.

മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നും ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ദിവസം മെര്‍ലിന്റെ കൂടുതല്‍ ബന്ധുക്കള്‍ കൊച്ചിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here