കൊല്ലത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം

കൊല്ലം : കുണ്ടറയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കേരളപുരം സുമിന മന്‍സിലില്‍ നജീമിന്റെ മകള്‍ സുമിനയാണ് കൊല്ലപ്പെട്ടത്. 28 കാരിയെ വകവരുത്തിയ ഭര്‍ത്താവ് നിഷാദിനെ(30) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഏതാനും മാസങ്ങളായി സുമിനയും നിഷാദും അകന്ന് കഴിയുകയായിരുന്നു.

മാതാപിതാക്കളോടൊപ്പമായിരുന്നു സുമിന. ഇന്നലെ രാത്രി നിഷാദ് വീട്ടിലെത്തുകയും വഴക്കിടുകയുമായിരുന്നു. ഇതിനിടെ സുമിനയെ മര്‍ദ്ദിക്കുകയും മൂര്‍ച്ചയേറിയ കത്തിയാല്‍ കുത്തുകയും ചെയ്തു.

മാതാപിതാക്കളും ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്നാണ് നിഷാദിനെ പിടിച്ചുമാറ്റിയത്. ഉടന്‍ തന്നെ സുമിനയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here