കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു

കൊല്ലം : കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനി വാസി ഷിബു (38) വിനെ കരിമ്പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവ് അപകടനിലതരണം ചെയ്തു. കാട്ട് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധിയായ കാലാഅസാര്‍ എന്നറിയപ്പെടുന്നതാണ് കരിമ്പനി. മണലീച്ചയാണ് കരിമ്പനി പരത്തുന്നത്. നിപ്പയുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് കരിമ്പനി പകരില്ല.

അതുകൊണ്ടു തന്നെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ഇവകളിലൊന്നിനെ പിടികൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here