കൊലപാതക സാധ്യത ഉന്നയിച്ച് മകന്‍

പുനലൂര്‍ :പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൊലപാതക സാധ്യത ഉന്നയിച്ച് മകന്‍ രംഗത്ത്. കൊല്ലം പുനലൂര്‍ സ്വദേശി സുഗതന്‍ സ്ഥലത്തെ പ്രാദേശിക യുവജന സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ആത്മതഹത്യ ചെയ്ത സംഭവത്തിലാണ് ഗുരുതര ആരോപണവുമായി മകന്‍ രംഗത്ത് വന്നിരിക്കുന്നത്.

സുഗതന്റെ മരണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുടുംബത്തിന്റെ ആരോപണം. സുഗതന്റെ മൃതദേഹത്തില്‍, ഇടത് കാല്‍ മുട്ടിന് താഴെ വലിയൊരു മുറിവുണ്ടായിരുന്നതായി മകന്‍ പറയുന്നു, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൊന്നും ഈ മുറിവിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായെടുത്ത ഫോട്ടോ കയ്യിലെത്തിയപ്പോഴാണ് ഈ മുറിവ് ശ്രദ്ധയില്‍പ്പെടുന്നതെന്നും മകന്‍ പറയുന്നു.

കുടുംബത്തിന് യാതോരു വിധ സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടിയിരുന്നില്ലെന്നും അത്തരത്തിലുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂരിലെ ഐക്കരക്കോണം സ്വദേശി സുഗതനെ, സ്വന്തമായി തുടങ്ങാനാരംഭിക്കുന്ന വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.

40 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സുഗതന്‍ നാട്ടിലേക്ക് മടങ്ങിയെത്തി സ്വന്തമായി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ചത്. വര്‍ക്ക് ഷോപ്പ് തുടങ്ങുവാനായി സുഗതന്‍ കണ്ടെത്തിയ സ്ഥലം തണ്ണീര്‍ത്തട നിയമ പ്രകാരം നികത്താന്‍ പാടിലാത്ത സ്ഥലമാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കാണിച്ച് ഒരു സംഘം എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരുന്നു ഇതില്‍ മനം നൊന്താണ് സുഗതന്‍ ആത്മഹത്യ ചെയതത് എന്നാണ് ആരോപണം.

സംഭവത്തില്‍ എഐവൈഎഫ് പ്രാദേശിക നേതാവായ ഗിരീഷിനെ പൊലീസ് ആത്മഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here