മാപ്പ് പറഞ്ഞു തടിയൂരി കൃഷ്ണന്‍ നായര്‍

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ഭീഷണി മുഴക്കിയ പ്രവാസി മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക് മാപ്പ് തരണമെന്നും കൃഷ്ണകുമാര്‍ നായര്‍ രണ്ടാമത് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

അത് മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി മാണിയേയും കുടുംബത്തേയും തനിക്ക് വ്യക്തിപരമായി അറിയാമെന്ന് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിനോടും മാപ്പ് ചോദിക്കുന്നതായി കൃഷ്ണന്‍ നായര്‍ വീഡിയോവില്‍ പറഞ്ഞു. കൈകള്‍ കൂപ്പിയാണ് ഇയാള്‍ മാപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നാട്ടിലുണ്ടായിരന്നപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നാണ് കൃഷ്ണന്‍ നായര്‍ ആദ്യ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ ആര്‍എസിഎസിന്റെയോ ബിജെപിയുടെയോ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോയിട്ടില്ലെന്നും വീഡിയോവിന്റെ അവസാന ഭാഗത്ത് പറയുന്നു. കേട്ടാലറയ്ക്കുന്ന തരത്തില്‍ പിണറായിയേയും മന്ത്രി എം.എം മണിയെ വംശീയമായും അധിക്ഷേപിച്ചു കൊണ്ടായിരുന്നു ഇയാളുടെ ആദ്യത്തെ വീഡിയോ.

വെട്ടും കുത്തും ഒലത്തും, നീ ഇങ്ങ് ബാടാ മുത്തേ..

വെട്ടും കുത്തും ഒലത്തും, നീ ഇങ്ങ് ബാടാ മുത്തേ.. Pooര്‍എസ്എസും പീസേപീയും സേട്ടനെ പുറകില്‍ നിന്ന് താങ്ങണേ..

Oopersさんの投稿 2018年6月5日(火)

ദുബായിലെ ഒരു ലേബര്‍ ക്യാംപില്‍ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയില്‍ താന്‍ പണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ച കൂട്ടി താന്‍ നാട്ടിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി. യുവമോര്‍ച്ച നേതാവായ ലസിതാ പള്ളിക്കലിനെ അപമാനിച്ച സിനിമാ താരം സാബുവിനേയും മുഖ്യമന്ത്രി പിണറായിയേയും താന്‍ വധിക്കുമെന്നായിരുന്നു ഇയാളുടെ പരസ്യ ഭീഷണി.

തനിക്ക് 2 ലക്ഷം രൂപ മാസശമ്പളമുണ്ടെന്നും സീനിയര്‍സൂപ്പര്‍വൈസറാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

‘ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട” എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയിരുന്നു. മന്ത്രി എം.എം മണിയെ കരിങ്കുരങ്ങെന്നാണ് ഇയാള്‍ ആക്ഷേപിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാള്‍ മാപ്പ് പറഞ്ഞു രംഗത്തെത്തുകയായിരുന്നു.

കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കിക്കുന്നുസഖാക്കൾ പ്രകോപിതരാവരുത്…. അദ്ദേഹം നിരുപാധികം മാപ്പ്‌ പറഞ്ഞതുകൊണ്ട്‌ ഇനി തെറി വിളിച്ച്‌ അദ്ദേഹത്തെ അപമാനിക്കുന്നത് സഖാക്കൾക്ക് ചെർന്ന രീതി അല്ല…!!

Hari North Kottacheryさんの投稿 2018年6月5日(火)

LEAVE A REPLY

Please enter your comment!
Please enter your name here