പ്രവാസി ചിട്ടിയിലൂടെ സര്‍ക്കാര്‍ പെന്‍ഷന്‍

തിരുവനന്തപുരം :വിഭവ സമാഹരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇയുടെ  പ്രവാസി ചിട്ടി നിലവില്‍ വരുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും നിബന്ധനകള്‍ക്ക് വിധേയമായുള്ള പെന്‍ഷനും ഏര്‍പ്പെടുത്തും. എതെങ്കിലും തരത്തിലുള്ള നിക്ഷേപ മാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും.

അത്തരത്തിലുള്ളവരില്‍ കെഎസ്എഫ്ഇ ചിട്ടിയെ പ്രോത്സാഹിപ്പിക്കും. അതുവഴി സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം വിഭവ സമാഹരണവും എളുപ്പത്തില്‍ നടത്താനാവുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കൂടാതെ പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപയും ലോക കേരള സഭയുടെ തുടര്‍ നടത്തിപ്പുകള്‍ക്കായി 19 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here