കെഎസ്ആര്‍ടിസി ബസ് മൈസൂര്‍ റൂട്ടില്‍ അപകടത്തില്‍പ്പെട്ടു ;നിരവധി പേര്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട് :മൈസൂര്‍ റൂട്ടില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു. ഒരു മരണം.മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോട് കൂടിയായിരുന്നു അപകടം

ഗുണ്ടല്‍പേട്ടിലെ ചാമ്രാജ്‌നഗറില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലെ സുരക്ഷാ ഭിത്തിയിലേക്ക് ഓടി കയറുകയായിരുന്നു.ബസ് കണ്ടക്ടറായ കോഴിക്കോട് സ്വദേശി ബിജുവാണ് മരണപ്പെട്ടത്.. നിരവധി യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടക്കുമ്പോള്‍ 30 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here