ബസ് ഓടിക്കവെ മൊബൈല്‍ റിപ്പയറിങ്

കോട്ടയം : ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ നന്നാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയം-കുമളി റൂട്ടിലോടുന്ന ബസിലായിരുന്നു നടുക്കുന്ന സംഭവം. കുമളി ഡിപ്പോയിലെ കെഎല്‍ 15-7780 നമ്പര്‍ ബസിലായിരുന്നു ഡ്രൈവറുടെ സാഹസം.

ഇയാള്‍ മൊബൈല്‍ നന്നാക്കിക്കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയായിരുന്നു. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബസിലുള്ളവരുടെ ജീവന്‍ പന്താടിയുള്ള ഡ്രൈവറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ജനരോഷം കനക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here