കുമ്മനത്തിന് ഒന്നരലക്ഷം രൂപ പിഴ

തിരുവനന്തപുരം : വാഹനത്തിന്റെ അമിത വേഗത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒന്നരലക്ഷത്തോളം രൂപയുടെ പിഴ. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങള്‍ പലതവണ വേഗപരിധി ലംഘിച്ചെന്ന് കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 തവണയും കെഎല്‍ 1 ബിക്യു 7565 എന്ന വാഹനം 38 തവണയും നിയമലംഘനം നടത്തിയെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വേഗ പരിധി ലംഘിച്ചാല്‍ ഡ്രൈവര്‍ 400 രൂപയും ഉടമ 300 രൂപയുമാണ് പിഴയൊടുക്കേണ്ടത്.

ഒന്നിലധികം തവണ അമിതവേഗത്തില്‍ കുതിച്ചാല്‍ ഡ്രൈവര്‍ക്ക് 1000 രൂപയും ഉടമയ്ക്ക് 500 രൂപയും പിഴ ചുമത്തും. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ ആകെ ഒന്നരലക്ഷത്തോളം രൂപയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഴയായി നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here