ചാക്കോച്ചനെ ട്രോളി ആരാധകര്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം താരം ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തരേന്ത്യയില്‍ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച് എന്ന ഹിന്ദി പത്രത്തില്‍ പരസ്യ മോഡലായി ചാക്കോച്ചനെത്തിയതാണ് താരം വൈറലാകാനിടയായത്.

ഒരിടത്ത് ഒരു പോസ്റ്റുമാന്‍ എന്ന ചിത്രത്തില്‍ പോസ്റ്റ്മാനായി നില്‍ക്കുന്ന ഫോട്ടോയാണ് പത്രത്തില്‍ പരസ്യമായി എത്തിയത്. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് താരത്തിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തൊഴില്‍ വാരികയാണ് ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച്. ഇതോടെ ചാക്കോച്ചനെ ട്രോളാന്‍ തുടങ്ങിയിരിക്കുകയാണ് മലയാളികള്‍.

കുഞ്ചാക്കോ ബോബന് ഇവിടെ മാത്രമല്ലടാ അങ്ങ് നോര്‍ത്തിലുമുണ്ടെടാ പിടി എന്നാണ് ട്രോളന്മാര്‍ പറയുന്നത്. അതേസമയം ചാക്കോച്ചന്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here