നികുതിയടച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസികളുടെ പണമിടപാടിന് നികുതി ഈടാക്കുന്ന നടപടിക്ക് സാമ്പത്തിക വകുപ്പിന്റെ അംഗീകാരം. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനമാണ് നികുതി.

100 മതുല്‍ 299 ദിനാര്‍ വരെയുള്ള കൈമാറ്റത്തിന് രണ്ട് ശതമാനം നല്‍കണം. 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനവും 500 നും അതിന് മുകളിലേക്കുമുള്ള വിനിമയങ്ങള്‍ക്ക് അഞ്ച് ശതമാനവും നികുതിയൊടുക്കണം.

സാമ്പത്തിക കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരും ഇത് പാലിക്കാന്‍ നിര്‍ബന്ധിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ നികുതി സെന്‍ട്രല്‍ ബാങ്കാണ് ഈടാക്കേണ്ടത്.

തുടര്‍ന്ന് ധനകാര്യമന്ത്രാലയത്തിന് നല്‍കണം. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ടി തുകയുടെ പിഴയുമാണ് ശിക്ഷ. ചട്ടം ലംഘിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here