പണമിടപാടിനുള്ള നികുതി ഉപേക്ഷിച്ചേക്കും

കുവൈറ്റ് സിറ്റി : പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കുവൈറ്റ് പാര്‍ലമെന്റ് നിയമകാര്യ സമിതി. അതിനാല്‍ പ്രസ്തുത നിര്‍ദേശം നടപ്പാക്കുന്നത് കുവൈറ്റ് ഭരണകൂടം തള്ളിയേക്കും.

അതേസമയം പ്രസ്തുത ബില്ലിന് ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ധനകാര്യ സമിതി. നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കലിന് ഇടയാക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങളുടെ വാദം.

കൂടാതെ വിദേശികള്‍ പണമയയ്ക്കുന്നതിന് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നതും മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു. വിശദമായ പഠനം നടത്തിയേ ഇത്തരത്തിലൊരു നിയമം നടപ്പാക്കാനാകൂവെന്ന് നിയമകാര്യ സമിതി ചെയര്‍മാന്‍ ഹുമൈദി അല്‍ സുബായി പറഞ്ഞു.

രണ്ട് പ്രധാന പാര്‍ലമെന്റ് സമിതികള്‍ വിരുദ്ധാഭിപ്രായങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രസ്തുത നികുതി നിര്‍ദേശം സര്‍ക്കാര്‍ തള്ളാനാണ് സാധ്യത. കൂടാതെ മണി എക്‌സ്‌ചേഞ്ച് യൂണിയനുകളും പുതിയ നിര്‍ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നികുതിയേര്‍പ്പെടുത്തുമ്പോള്‍ വിദേശികള്‍ പണമയയ്ക്കുന്നതിന് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here