കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 3600 വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. ഉത്തരവ് ഇപ്പോള്‍ വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്.

ഇതുപ്രകാരം നവംബര്‍ മാസത്തോടെ ഇത്രയും തസ്തികകളില്‍ സ്വദേശികളെ നിയമിക്കും. ആദ്യഘട്ടത്തില്‍ ജൂലൈ മാസത്തോടെ 2690 വിദേശികളെ പദവികളില്‍ നിന്ന് നീക്കും. നവംബറോടെ 3600 തസ്തികകളിലും നിതാഖാത് സാക്ഷാത്കരിക്കുകയുമാണ് ലക്ഷ്യം.

പിരിച്ചുവിടലിനുള്ള പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടേതടക്കം സുപ്രധാന തസ്തികകളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കും.

അതേസമയം മറ്റ് രംഗങ്ങളില്‍ വിദേശികളെ ഒഴിവാക്കുകയുമാണ് പദ്ധതി.ഇതനുസരിച്ച് ആരോഗ്യമന്ത്രാലയത്തിലുള്ള 65 വയസ്സായ നഴ്‌സ്, ഫാര്‍മസിസ്റ്റ്, എക്‌സറേ, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെയെല്ലാം പിരിച്ചുവിടും.

സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കുന്നതിന് സമാന്തരമായി തന്നെ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ഘട്ടം ഘട്ടമായി സാധ്യമാക്കാനും കുവൈറ്റ് നീക്കമാരംഭിച്ചിട്ടുണ്ട്. ഇത് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് പ്രഹരമേല്‍പ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here