3108 വിദേശികള്‍ക്ക്‌ തൊഴില്‍ നഷ്ടമാകും

കുവൈത്ത് സിറ്റി : 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം കുവൈറ്റ് 3108 വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

പിരിച്ചുവിടേണ്ട 3108 വിദേശികളുടെ പട്ടിക തയ്യാറാക്കിയതായി പാര്‍ലമെന്റിലെ റീപ്ലേസ്‌മെന്റ് കമ്മിറ്റി അറിയിച്ചു. 2014 മുതല്‍ നോമിനേറ്റ് ചെയ്യപ്പെട്ട 75476 സ്വദേശികളുടെ പട്ടികയില്‍ നിന്നാകും ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം.

സ്വദേശിവത്കരണം 2022 ന് അകം പൂര്‍ത്തിയാക്കുമെന്ന് പാര്‍ലമെന്റിലെ റീപ്ലേസ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അതേസമയം ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ 16,468 വിദേശികള്‍ക്ക് ഇതിനകം നിയമനം നല്‍കിയിട്ടുണ്ട്.

വിദഗ്ധരും അര്‍ഹരുമായ സ്വദേശികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഈ മന്ത്രാലയങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ 8156 സ്വദേശികള്‍ക്ക് നിയമനം നല്‍കി.

പൊതുമേഖലയില്‍ 256048 സ്വദേശികളും 78439 വിദേശികളുമാണ് ജോലി ചെയ്യുന്നത്. അതേസമയം തൊഴിലുടമകളും വിദേശി തൊഴിലാളികളും അവരെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങള്‍ പുതുക്കി സമര്‍പ്പിക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ഫോണ്‍ നമ്പര്‍ അടക്കമുള്ള മുഴുവന്‍ വിവരങ്ങളുമാണ് നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here