10 ലക്ഷം ഹാന്‍ഡ് ബാഗുള്ള 20 കാരി

വാഷിങ്ടണ്‍ : പത്ത് ലക്ഷം ഹാന്‍ഡ് ബാഗുകള്‍ സ്വരുക്കൂട്ടി കമനീയമായ ശേഖരം അവതരിപ്പിച്ചിരിക്കുകയാണ് കൈലീ ജെന്നര്‍ എന്ന അമേരിക്കന്‍ മോഡല്‍. തന്റെ ഹാന്‍ഡ് ബാഗ് ശേഖരത്തിന് നടുവില്‍ നിലയുറപ്പിച്ച് പകര്‍ത്തിയ സെല്‍ഫി ഈ ടെലിവിഷന്‍ താരം പുറത്തുവിട്ടിരിക്കുകയാണ്.

കൈലിയുടെ ഹാന്‍ഡ് ബാഗ് കളക്ഷന് ഒരു ദശലക്ഷം ഡോളറിലേറെ മതിപ്പുവിലയുണ്ട്. ഏതുതരം ഹാന്‍ഡ് ബാഗുകളും ഇവിടെ കാണാം. വന്‍ തുകകളുടെ ബാഗുകളാണ് ഈ ശേഖരത്തിലേറെയും. ഹേംസ് ബിര്‍കിന്‍, കെല്ലി എന്നീ ബ്രാന്‍ഡുകള്‍ നിരയായി ഉള്‍പ്പെടുത്തിയത് കാണാം.

വിദഗ്ധ ഡിസൈനറെക്കൊണ്ടാണ് പ്രത്യേക പ്രദര്‍ശന സംവിധാനം ഒരുക്കിയിരിക്കുന്നത്. 12000 യൂറോ മുതല്‍ 35,000 യൂറോ വരെ വിലയുള്ളതാണ് ഈ വിഭാഗത്തിലെ ബാഗുകള്‍. എന്നാല്‍ ഈ പത്തുലക്ഷം ബാഗുകളില്‍ എത്രയെണ്ണം പണം കൊടുത്തുവാങ്ങിയതാണെന്ന കാര്യം വ്യക്തമല്ല.

പല ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും മോഡലായെത്തിയതിനാല്‍ നിരവധിയെണ്ണം സമ്മാനമായും ലഭിച്ചിട്ടുണ്ട്. പിന്നെ പബ്ലിസിറ്റിക്കുവേണ്ടി കമ്പനികള്‍ സമര്‍പ്പിച്ചവയുമുണ്ട്.

എന്തായാലും ഈ ബാഗുകള്‍ ഈ പ്രശസ്ത മോഡലിന് ഏറെ സമ്പത്ത് കൈവരുത്തുമെന്നുറപ്പ്. പ്രശസ്തരായ തന്റെ കര്‍ദാശ്യാന്‍ സഹോദരങ്ങളേക്കാള്‍ കോടിപതിയാണ് ഇപ്പോള്‍ തന്നെ കൈലി.

LEAVE A REPLY

Please enter your comment!
Please enter your name here