കല്ലുകൊണ്ട് അടിയേറ്റ് തൊഴിലാളി മരിച്ചു

മലപ്പുറം: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് വിശ്രമമുറിയില്‍ കല്ലുകൊണ്ടടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു സെയ്തലവി.

ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോള്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാരുന്നു സെയ്തലവി. ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. പരിസരത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here