യുഎഇയില്‍ നെക്‌ലെസ് കവര്‍ന്ന വീട്ടുജോലിക്കാരി പൊലീസ് പിടിയില്‍; കുടുക്കിയത് ഫെയ്‌സ്ബുക്ക് ചിത്രം

ഷാര്‍ജ : യുഎഇയില്‍ സ്‌പോണ്‍സറുടെ ഭാര്യയുടെ നെക്‌ലെസ് മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ. ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീ 6 മാസം തടവ് ശിക്ഷയനുഭവിക്കണം. അതിന് ശേഷം അവരെ നാടുകടത്തും. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എമിറേറ്റ് കുടുംബത്തിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ വീട്ടുകാരിയുടെ നെക്‌ലെസ് കവര്‍ന്നു. എന്നാല്‍ അധികം വൈകാതെ ഇവര്‍ ഫെയ്‌സ്ബുക്കില്‍ ഇതേ നെക്‌ലെസ് ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. ഇത് സ്‌പോണ്‍സറുടെ ഭാര്യ കാണാനിടയാവുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ആദ്യം വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ചവറുകൂനയില്‍ നെക്‌ലെസ് ഉപേക്ഷിക്കുകയും ചെയ്തു.എന്നാല്‍ പിടിക്കപ്പെട്ടതോടെ ഇവര്‍ മൊഴി മാറ്റി. സ്‌പോണ്‍സറുടെ ഭാര്യ സമ്മാനം നല്‍കിയതാണെന്നായിരുന്നു വാദം. സ്വര്‍ണ്ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സാധാരണ മാലയായി കരുതി ഉപേക്ഷിച്ചതാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here