ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു. മുറിക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്നതിനെ കുറിച്ച് വിവരമില്ല.

രാത്രിയിലാണ് അപകടം നടന്നത്. ലാപ്‌ടോപ്പ് നിരവധിതവണ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീപടരുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്തിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം കത്തി നശിച്ചതായാണ് വിവരം.

അതേസമയം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ എന്ന തലക്കെട്ടോടുകൂടിയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദീര്‍ഘനേരം ലാപ്‌ടോപ്പ് തുറന്ന് വെച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് വിചാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൂടിയാണ് ഈ വീഡിയോ.

https://www.facebook.com/ChinaGlobalTVNetwork/videos/2215205978520210/?t=21

LEAVE A REPLY

Please enter your comment!
Please enter your name here