മഹാ വിപത്ത് ഭൂമിക്കടിയില്‍ ; ശാസ്ത്രലോകം

ടോക്കിയോ :100 മില്ല്യണ്‍ ജനങ്ങളുടെ നാശത്തിന് കാരണമാകുന്ന മഹാ വിപത്ത് ഭൂമിക്കടിയില്‍ രൂപം കൊള്ളുന്നതായി ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ്.

ജപ്പാനിലെ തീരപ്രദേശത്തുള്ള കിക്കോയ് അഗ്നിപര്‍വതത്തിനുള്ളിലായാണ് ഭീകരമായ തോതില്‍ ലാവകള്‍ വീണ്ടും ഉറഞ്ഞ് കൂടുന്നതായുള്ള സൂചനകള്‍ ലഭിച്ചതായി ശാസ്ത്രലോകം അവകാശപ്പെടുന്നത്.

100 വര്‍ഷത്തിനുള്ളില്‍ യാതോരു വിധ സൂചനകളും നല്‍കാതെ ഇവ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും, 100 മില്ല്യണ്‍ മനുഷ്യ ജീവനുകളുടെ മരണത്തിന് ഇടയാക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.ജപ്പാനിലെ കോബെ സര്‍വകലാശാലയിലുള്ള സമുദ്രാന്തര പര്യവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കിക്കോയ് അഗ്നിപര്‍വതം 10 കിലോമീറ്ററോളം പരന്ന് കിടക്കുന്നതും സമുദ്രതലത്തില്‍ നിന്നും 1,968 അടി ഉയര്‍ന്ന് നില്‍ക്കുന്നതുമാണ്.

ഇതിനുള്ളില്‍ 32 ക്യൂബിക് മീറ്റര്‍ ഉയരത്തില്‍ ലാവ ഉറഞ്ഞു കൂടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പര്‍വതത്തില്‍ നിന്നും ശേഖരിച്ച കല്ലുകളില്‍ നടത്തിയ പഠനങ്ങളും സമീപത്തെ ജലത്തില്‍ ചില വാതകങ്ങള്‍ രൂപപ്പെട്ട് തിളച്ച് പൊന്തുന്നതും ഇതിനുള്ള തെളിവുകളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 7500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിന് മുന്‍പ് കിക്കോയ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതെന്നാണ് പറയപ്പെടുന്നത്. ജപ്പാനിലെ അതിപുരാതനമായ ജോമന്‍ നാഗരികതയുടെ നാശത്തിന് കാരണമായത് ഈ പൊട്ടിത്തെറിയാണെന്നാണ് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here