ഇരുപത്തിയാറുകാരനെ തലയ്ക്കടിച്ചു കൊന്നു

അലഹാബാദ്: ശരീരത്തില്‍ അറിയാതെ തട്ടിയതിന് ഉത്തര്‍പ്രദേശില്‍ ഇരുപത്തിയാറുകാരനെ തല്ലിക്കൊന്നു. അലഹബാദിലെ കട്ട്‌റയിലെ റെസ്റ്റോറന്റിന് മുമ്പില്‍ വെച്ചാണ് സംഭവം.

ദിലീപ് സരോജ് എന്ന് 26 കാരനായ നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഹോക്കി സ്റ്റിക്ക്, ഇഷ്ടിക, ഇരുമ്പ് പൈമ്പ് എന്നിവ ഉപയോഗിച്ച് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് ദിലീപിനെ തല്ലിക്കൊന്നത്.

യുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സരോജ് തന്റെ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ അറിയാതെ വിജയ് ശങ്കര്‍ എന്നയാളുടെ ശരീരത്തില്‍ തട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

സംഭവം നടക്കുമ്പോള്‍ ഹോട്ടലിന്റെ നൂറ് മീറ്റര്‍ അകലെ മാത്രം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഹോട്ടലുടമ എമര്‍ജന്‍സി നമ്പറില്‍ ഫോണ്‍ ചെയ്തിട്ടും ഇവര്‍ സ്ഥലത്ത് എത്താത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here