ദേശീയഗാനത്തെ അപമാനിച്ച നേതാവ്

മൂവാറ്റുപുഴ :കോളജില്‍ ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ചേഷ്ടകള്‍ കാണിച്ച് അനാദരവ് കാണിച്ച വിദ്യാര്‍ത്ഥിക്കെതിരെ പരാതി. മുവാറ്റുപുഴ നിര്‍മ്മല കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ അസ്‌ലാം സലാമിനെതിരെയാണ് പരാതി.

കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണ് അസ്‌ലാമിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കോളജില്‍ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് അസ്‌ലാം ക്ലാസ് മുറിക്കുള്ളില്‍ വെച്ച് വിവിധ തരത്തിലുള്ള ചേഷ്ടകള്‍ കാണിക്കുന്ന വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്വയം പരിഹസിക്കുന്നതിനോടൊപ്പം മറ്റ് കുട്ടികളോടും ദേശീയ ഗാനത്തെ അവഹേളിക്കുവാന്‍ വിദ്യാര്‍ത്ഥി പ്രോത്സാഹിപ്പിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിര്‍മ്മലാ കോളജിലെ മൂന്നാം വര്‍ഷ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് അസ്‌ലാം. തൊടുപുഴ വെങ്ങാലൂര്‍ സ്വദേശിയാണ്. വിവാദ വീഡിയോ വ്യപകമായി പ്രചരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ദേശീയ ഗാനം ആലപിച്ചപ്പോൾകളിയാക്കി ചേഷ്ടകൾ കാണിച്ച SFI യൂണിറ്റ് സെക്രട്ടറി അസ് ലം K സലിമിനെ നിർമ്മല കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു

ശംഖൊലി shamkoliさんの投稿 2018年3月2日(金)

LEAVE A REPLY

Please enter your comment!
Please enter your name here