മുന്‍നിര ഫാഷന്‍ ഡിസൈനര്‍ക്കും ഭര്‍ത്താവിനും തടവ് ശിക്ഷ

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഹിജാബ് സ്‌റ്റെല്‍ കളക്ഷനുമായി എത്തി ചരിത്രം സൃഷ്ടിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള മുന്‍നിര ഫാഷന്‍ ഡിസൈനറേയും ഭര്‍ത്താവിനേയും 18 വര്‍ഷത്തേക്ക് ജയിലലടച്ചു.

വഞ്ചനാക്കുറ്റം ചുമത്തിയാണ് ഫാഷന്‍ ഡിസൈനര്‍ അനീസ ഹസിബാനെയും ഭര്‍ത്താവിനെയും 18 വര്‍ഷണ്‍ത്തയ്ക്ക് തടവിലാക്കിയിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന ഇരുവരും ചേര്‍ന്ന് 60 മില്ല്യണ്‍ ഡോളറോളം തട്ടിയെടുത്തതായി പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു.

ഇവരുടെ യാത്രാ ഏജന്‍സിയായ ‘ഫസ്റ്റ് ട്രാവല്‍’ വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്. ‘ദി ജെക്കാര്‍ത്ത’ എന്ന പേരില്‍ അനീസ അവതരിപ്പിച്ചിരുന്ന കളക്ഷനുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആഡംബര രൂപകല്‍പ്പനകളുടെ ചാരുതകൊണ്ട് ഇസ്ലാമിക് ഫാഷന്റെ നേതാവ് എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. പങ്കെടുത്ത ഫാഷന്‍ ഷോയിലെല്ലാം വളരെയധികം ജനസമ്മിതി നേടിയ ഡിസൈനറാണ് അനീസ.

2015ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ബെസ്റ്റ് ഫാഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡും അനീസ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here