കോഴിക്കോട്ട് വിവാഹ വീട്ടില്‍ കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ പുലി പതിഞ്ഞതിങ്ങനെ

മാവൂര്‍ : വിവാഹ സത്കാരത്തിനിടെ ചിത്രീകരിച്ച വീഡിയോയില്‍ പുലി. കോഴിക്കോട്ട് പെരുവയല്‍ പള്ളിത്താഴത്ത് കൊളാട്ട രവിയുടെ വീടിന്റെ പരിസരത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ വീഡിയോ കുട്ടികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടിരുന്നു. അപ്പോഴാണ് വീഡിയോയില്‍ പുലി പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.ഇതോടെ പൊലീസും വനപാലകരും സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് പുലിയാണെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിലും നടത്തി. പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ശ്രദ്ധിച്ചുവേണമെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമരശ്ശേരിയില്‍ നിന്നുള്ള വനപാലകര്‍ പുലിയെ പിടികൂടാന്‍ കൂടും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here