പുലി അടുത്ത് വന്നപ്പോഴും കുലുങ്ങാതെ സഞ്ചാരി

ബോട്‌സ്‌വാനാ :വന്യജീവി സങ്കേതത്തിലൂടെ സഫാരി നടത്തുന്നതിനിടെ ഒരു സന്ദര്‍ശക സംഘം നേരിട്ട സാഹസികത നിറഞ്ഞ അനുഭവം ഏവരുടെയും നെഞ്ചിടിപ്പേറ്റും. ബോട്‌സ്‌വാനയിലെ ഒകവാങ്‌ഗോ നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരം നടത്തവെയായിരുന്നു കാണികളില്‍ ഭീതി നിറയ്ക്കുന്ന നിമിഷങ്ങള്‍ക്ക് സഞ്ചാരികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കഴിഞ്ഞ എപ്രീല്‍ 5 നായിരുന്നു സംഭവം.

പാര്‍ക്കില്‍ കൂടി ജീപ്പില്‍ സഞ്ചാരം നടത്തവെയാണ് വഴിയില്‍ നിന്നും 15 യാര്‍ഡ് അകലെ ഒരു പുള്ളിപ്പുലി വിശ്രമിക്കുന്നത് ഇവര്‍ക്ക് കാണാനായത്. ഉടന്‍ തന്നെ ഇവര്‍ വാഹനം നിര്‍ത്തി പുള്ളിപുലിയെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. പുള്ളിപുലിയും കുറച്ച് നേരം ജീപ്പിലേക്ക് തന്നെ തിരിച്ച് നോക്കി. അല്‍പ്പ നിമിഷങ്ങള്‍ക്ക് മുന്‍പ് ഒരു മാനിനെ ഭക്ഷിച്ചത് കൊണ്ടാണ് പുലി ഇത്രയും ശാന്തനായി ഇരിക്കുന്നതെന്ന് ഗൈഡ് മറ്റുള്ളവരോട് പറഞ്ഞു.

പെട്ടെന്നായിരുന്നു പുലി ജീപ്പിനടുത്തേക്ക് ഓടി വന്നത്. സഞ്ചാരികളില്‍ ഒരാള്‍ കാല് പുറത്തേക്ക് നീട്ടി കിടന്ന നിലയിലായിരുന്നു. അടുത്തേക്ക് വന്ന പുലി ഇയാളുടെ ഷൂസ് അണിഞ്ഞ കാല് മണപ്പിച്ച് നോക്കുവാന്‍ തുടങ്ങി. പരിഭ്രമം കൊണ്ട് കാല്‍ ചലിപ്പിക്കരുതെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകന്‍ കാല് അവിടെ തന്നെ വെച്ചു.

ചങ്കിടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. പുലി ഇതിനിടയില്‍ സഞ്ചാരിയുടെ കാലില്‍ ചെറിയ ഒരു പോറല്‍ ഏല്‍പ്പിച്ചു. ഇതിന് ശേഷം ഷൂസില്‍ മണത്തും തൊട്ടും നോക്കിയതിന് ശേഷം ചെറിയ തരത്തില്‍ കടിക്കുവാനുള്ള ശ്രമവും നടത്തി നോക്കി. എന്നാല്‍ കട്ടിയുള്ള ഷൂസ് ആയത് കൊണ്ട് തന്നെ പെട്ടെന്ന് ഇതി കടിച്ചെടുക്കുവാന്‍ പുലിക്ക് സാധിച്ചില്ല.

അപകട സാധ്യത മനസ്സിലാക്കിയ ഡ്രൈവര്‍ വണ്ടി സറ്റാര്‍ട്ട് ചെയ്തു. ഈ ശബ്ദം കേട്ടപ്പാടെ പുലി ആദ്യം നിന്ന സ്ഥലത്തേക്ക് തിരിച്ച ഓടിപ്പോയി. കണ്ടു നില്‍ക്കുന്ന ഏവരുടെയും ചങ്കിടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here