ലിഗയുടേത് കൊലപാതകമല്ലെന്ന് നിഗമനം

തിരുവനന്തപുരം : ഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ചെന്ന് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളില്‍ ശരീരത്തിലോ ആന്തരാവയവങ്ങളിലോ മുറിവുകളില്ല. എല്ലുകള്‍ക്ക് ക്ഷതമോ സ്ഥാനചലനമോ സംഭവിച്ചിട്ടില്ല. കൂടാതെ ആക്രമണം നടന്നുവെന്ന് സൂചന നല്‍കുന്ന പോറലുകളും ശരീരത്തിലില്ല.

തല വേര്‍പെട്ടത് ജീര്‍ണ്ണിച്ചതുകൊണ്ടോ നായയോ മറ്റ് മൃഗങ്ങളോ കടിച്ചുവലിച്ചതോ കൊണ്ടാകാമെന്നും പൊലീസ് കരുതുന്നു. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ നിന്നും അസ്വാഭാവികമായൊന്നും ലഭിച്ചിട്ടില്ല.

ആക്രമണം നടന്നതിന്റെ സൂചനകളൊന്നും ഇവിടെ നിന്ന് കണ്ടെത്തിയിട്ടില്ല.
മൃതദേഹത്തിന് സമീപത്തുനിന്ന് മൂന്ന് സിഗരറ്റ് കൂടുകള്‍ ലഭിച്ചിരുന്നു. ഇത് ലിഗ ഉപയോഗിക്കുന്ന ബ്രാന്റിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിലെ അടിവസ്ത്രത്തിന്റെ ബ്രാന്റ് ലിഗയുടെ രാജ്യത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ലിഗ ഈ കണ്ടല്‍ക്കാടുള്ള പ്രദേശത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ ആന്തരികാവയവങ്ങളുടെ വിശദ പരിശോധനയിലൂടെ മാത്രമേ മരണത്തില്‍
കൂടുതല്‍ വ്യക്തത കൈവരികയുളളൂ. ഈ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

LEAVE A REPLY

Please enter your comment!
Please enter your name here