സിംഹത്തിന്റെ കയ്യില്‍ പെട്ട പെണ്‍കുട്ടി

ജിദ്ദാ :സിംഹക്കൂട്ടിനുള്ളില്‍ അകപ്പെട്ട പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വരുന്നത്. ഒരു ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിക്കിടെയാണ് സംഭവം.

സിംഹത്തെ പാര്‍പ്പിച്ച വലിയ കൂട്ടിനുള്ളിലേക്ക് കുട്ടികളെ സുരക്ഷാ ജീവനക്കാര്‍ കടത്തി വിട്ടു. സിംഹം അടുത്തേക്ക് വരുന്നതിനനുസരിച്ച് കുട്ടികള്‍
മറുവശത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ എന്തിനാണ് ഈ വിധം അപകടകരമായ രീതിയില്‍ കുട്ടികളെ കൂട്ടിനുള്ളിലേക്ക് കടത്തി വിട്ടതെന്ന് വ്യക്തമല്ല. സിംഹം അടുത്തേക്ക് വരുമ്പോള്‍ എങ്ങോട്ടും ഓടാനാവാതെ ഈ പിഞ്ചു കുട്ടി മുന്നില്‍ പെട്ട് പോയി.

ഇതിനെ തുടര്‍ന്ന് സിംഹം കുട്ടിയെ കടന്ന് പിടിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. പെണ്‍കുട്ടി പേടിച്ച് നിലവിളിക്കാനും കുതറി മാറാനും ശ്രമിച്ചു. അവസാനം മൃഗശാലയിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് പെണ്‍കുട്ടിയെ സിംഹത്തില്‍ നിന്നും രക്ഷിച്ചത്.

സിംഹത്തിന്റെ നഖങ്ങള്‍ നീക്കം ചെയ്തതാണെന്നും അപകടകരമാം വിധം ഒന്നുമുണ്ടായിലെന്നും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ജിദ്ദാ അധികൃതര്‍ സംഭവത്തിന് ശേഷം ഈ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here