പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം

തിരുനല്‍വേലി: പരാതി നല്‍കാനെത്തുന്ന വനിതകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന് ആരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. തിരുനല്‍വേലി ജില്ലയിലെ പാവൂര്‍ചത്രം എന്ന സ്ഥലത്താണ് സംഭവം. പാവൂര്‍ചത്രം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

വസ്തുതര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ ഇയാള്‍ വശത്താക്കി വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിനിരയാക്കിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മറ്റൊരു സ്ഥലത്ത് കുടുംബമുണ്ടെന്നിരിക്കെ ഇയാള്‍ പാവൂര്‍ചത്രം എന്ന സ്ഥലത്ത് വീടെടുത്ത് തനിച്ച് താമസിക്കുകയാണ്.

ഇയാള്‍ ഇടക്കിടെ പല സ്ത്രീകളുമായി ഇവിടെയെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ചുറ്റുമുള്ളവര്‍ ഇയാളെ പിന്‍തുടര്‍ന്ന് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഒരു സ്ത്രീയുമായി എത്തി. ഇതോടെ നാട്ടുകാര്‍ വീട് വളഞ്ഞു. മുട്ടിയപ്പോള്‍ പൊലീസുകാരന്‍ വാതില്‍ തുറന്നു.

പൊടുന്നനെ നാട്ടുകാര്‍ അകത്തേക്ക് ഇരച്ചുകയറുകയും സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി. മുന്‍പ് വസ്തുതര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ ഇയാള്‍ പതിയെ വശത്താക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

പൊലീസ് എത്തിയാണ് നാട്ടുകാരില്‍ നിന്നും ഇരുവരെയും മോചിപ്പിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ യുവതി പരാതി നല്‍കിയിട്ടില്ല. ഈ പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here